Sorry, you need to enable JavaScript to visit this website.

ബംഗളൂരുവില്‍ കെ.എം.സി.സി ഒരുക്കിയ സമൂഹ വിവാഹം, 12 ജോഡികള്‍ക്ക് മാംഗല്യം

ആള്‍ ഇന്ത്യ കെ.എം.സി.സി ബംഗളൂരു ഘടകത്തിന്റെ നേതൃത്വത്തില്‍ നടന്ന സമൂഹ വിവാഹത്തിന് മൗലാനാ മഖ്‌സൂദ് ഇംറാന്‍ റഷാദി നേതൃത്വം നല്‍കുന്നു.

ബംഗളുരു- ആള്‍ ഇന്ത്യ കെ എം സി സി ബംഗളൂരു സെന്‍ട്രല്‍ കമ്മറ്റി വര്‍ഷംതോറും നടത്തിവരാറുളള സമൂഹ വിവാഹത്തിന്റെ സീസണ്‍ 4 സംഘടിപ്പിച്ചു. സോമേശ്വര നഗറിലുളള ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍  നടത്തിയ ചടങ്ങ്  കര്‍ണ്ണാടക മുന്‍ മന്ത്രി രാമലിംഗ റെഡ്ഡി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് എം ഡി യുമായ സൈനുല്‍ ആബിദീനും  മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുല്ലയുമാണ് സമൂഹ  വിവാഹത്തിന്റെ സ്‌പോണ്‍സര്‍മാര്‍. പന്ത്രണ്ട് ജോഡികളുടെ വിവാഹമാണ്  നടത്തിയത.് സൈനുല്‍ ആബിദീന്റെയും പാറക്കല്‍ അബ്ദുല്ലയുടെയും മക്കളുടെ വിവാഹത്തോടനുബന്ധിച്ചാണ് നിര്‍ധന കുടുംബങ്ങളിലെ  വധൂവരന്‍മാരെ തെരഞ്ഞെടുത്തത്.  

https://www.malayalamnewsdaily.com/sites/default/files/2022/04/01/p10sainulabideenkmccbangaluru.jpg

സമൂഹ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് സഫാരി ഗ്രൂപ്പ് എം.ഡി സൈനുല്‍ ആബിദീന്‍ സംസാരിക്കുന്നു

യുവതികള്‍ക്ക് സൗജന്യമായി നല്‍കുന്ന സ്വര്‍ണ്ണാഭരങ്ങള്‍ സീനത്ത് സൈനുല്‍ ആബിദീന്‍ നസീറ ഖാദറിന് വേദിയില്‍ വെച്ച് കൈമാറി. മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് മുഖ്യ പ്രഭാഷണം നടത്തി. നിക്കാഹ് കര്‍മങ്ങള്‍ക്ക് മൗലാനാ മഖ്‌സൂദ് ഇംറാന്‍ റഷാദി നേതൃത്വം നല്‍കി.

ജയനഗര്‍ എം.എല്‍.എ സൗമ്യ റഡ്ഡി, സൈനുല്‍ ആബിദീന്‍, പാറക്കല്‍ അബ്ദുല്ല,  അഡ്വ.സലാം പാപ്പിനിശ്ശേരി,ഫിറോസ് കുന്നുംപറമ്പില്‍, റിയാസ് നെച്ചോളി,  മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം ,നിംഹാന്‍സ് ആശുപത്രി ന്യൂറോ വിഭാഗം മേധാവി ഡോ.വികാസ്, അടിയോട്ടില്‍ അഹമ്മദ,് പോക്കര്‍ കക്കാട്,നരിക്കോളി ഹമീദ് എന്നിവര്‍ സംസാരിച്ചു. ബംഗളുരു കെ.എം.സി.സി ജന.സെ്ക്രട്ടറി എം.കെ നൗഷാദ് സ്വാഗതവും ഡോ.അമീറലി നന്ദിയും പറഞ്ഞു.

ബംഗളൂരു കെ.എം.സി.സി വര്‍ഷത്തില്‍ നടത്താറുളള നൂറ് ജോഡി വിവാഹം ഓഗസ്റ്റില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

Latest News