തൃശൂര്‍- കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോല്‍സവത്തില്‍' പങ്കെടുക്കില്ലെന്ന് അറിയിച്ച് നര്‍ത്തകിമാര്‍. നൃത്തോല്‍സവത്തില്‍' പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ട നര്‍ത്തകി മന്‍സിയയ്ക്ക് ഐക്യദാ!!ര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് നര്‍ത്തകിമാരുടെ തീരുമാനം. നര്‍ത്തകിമാരായ ദേവിക സജീവനും, അഞ്ജു അരവിന്ദുമാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.ഏപ്രില്‍ 24ന് നടക്കാനിരിക്കുന്ന തന്റെ നൃത്ത പ്രകടനത്തില്‍ നിന്നും വിട്ടു നില്‍ക്കാനാണ് രണ്ട് പേരുടേയും തീരുമാനം. ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നേരിടേണ്ടി വന്ന സഹ കലാകാരന്മാര്ക്കൊപ്പം നിന്നുകൊണ്ട് തന്റെ പ്രകടനത്തില്‍ വിട്ടുനില്‍ക്കുന്നുവെന്നാണ് ദേവിക അറിയിച്ചിരിക്കുന്നത്.
തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ചു കൊണ്ടായിരുന്നു അഞ്ജുവിന്റെ കുറിപ്പ്. ഹിന്ദുവാണെന്ന് എഴുതി ഒപ്പുവച്ചുകൊടുക്കേണ്ട അവസ്ഥയിലാണെന്നും കഴിഞ്ഞ വര്‍ഷം ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും അഞ്ജു പറയുന്നു. 21ാം തിയതി നടത്താനിരുന്ന പരിപാടിയിവല്‍ നിന്നാണ് പിന്‍വാങ്ങിയത്. കാരണം വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പിനൊപ്പമാണ് അഞ്ജു തീരുമാനം അറിയിച്ചത്.
അഞ്ജുവിന്റെ കുറിപ്പില്‍ നിന്ന്
21ാം തിയതി കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്ന് പിന്മാറുകയാണ്.
ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്താന്‍ എനിക്ക് പലകാരണങ്ങള്‍ ഉണ്ട്.
*കൂടല്‍മാണിക്യം കമ്മിറ്റിയുടെ നിബന്ധനകളില്‍ പറയുന്ന പോലെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാന്‍ പാടില്ല എന്ന 'പുരാതനമായ' നിയമം ഉണ്ടെന്നിരിക്കെ മന്‍സിയയുടെ അപേക്ഷയെ ആദ്യം പരിഗണിച്ച്, ഫോട്ടോ ഉള്‍പ്പെടെ മറ്റ് റലമേശഹ െവാങ്ങിച്ചു പ്രിന്റ് ചെയ്തു പുറത്തിറക്കി പിന്നീട് മത വിശ്വാസി അല്ല എന്ന ഒറ്റകാരണം കൊണ്ട് അവസരം നിഷേധിച്ചത്.
*പ്രോഗ്രാം കണ്‍ഫോം ചെയ്യാന്‍ പോയ എന്റെ സുഹൃത്തിനോട് 'ഞാന്‍ ഹിന്ദു ആണ്' എന്ന് (എന്റെ ഫോം ഉള്‍പ്പെടെ) എഴുതി ഒപ്പിടാന്‍ പ്രേരിപ്പിച്ചത്.
*'സമര്‍പ്പണ' കലാപരിപാടിയില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത നിബന്ധകളും കാരണങ്ങളും പറഞ്ഞു പക്കമേള കലാകാരന്മാരെ ഒഴിവാക്കുന്നത്. എന്നാല്‍ ഈ നിബന്ധനകള്‍ ഒന്നും കഴിഞ്ഞ വര്‍ഷങ്ങളിലെ നൃത്തോത്സവങ്ങളില്‍ ഉണ്ടായിരുന്നും ഇല്ല.
കൂടാതെ പ്രമുഖ കലാകാര്‍ ഉള്‍പ്പെടെ നിരവധി കലാകാരെ തിരഞ്ഞെടുത്തതിന് ശേഷം 'അവരുടേതായ' കാരണങ്ങള്‍ പറഞ്ഞു അവസരം നിഷേധിച്ചു എന്നാണ് അറിയാന്‍ സാധിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ മികവ് കൊണ്ടുതന്നെയാണ് വളര്‍ന്നുവരുന്ന മറ്റ് കലാകാരെ പോലെ ഞാനും അപേക്ഷ അയച്ചതും അവസരം ലഭിച്ചപ്പോള്‍ പക്കമേളക്കാര്‍ക്ക് ഉള്ള പ്രതിഫലം പോലും സംഘാടകര്‍ നല്‍കില്ല എന്നറിഞ്ഞിട്ടും നൃത്തപരിപാടി ചെയ്യാന്‍ ആഗ്രഹിച്ചതും അതിനായി പ്രായത്നിച്ചതും. എന്നാല്‍ നിബന്ധനകള്‍ വെച്ച് വെച്ച്, ഞാന്‍ ഹിന്ദു ആണ് എന്ന് എഴുതി ഒപ്പിട്ടുകൊടുക്കേണ്ട സാഹചര്യത്തില്‍ വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്.
ഒരു കലാകാരി എന്ന നിലയില്‍, കലയ്ക്ക് ജാതിയും മതവും ഇല്ല എന്ന പൂര്‍ണ്ണ ബോധ്യത്താല്‍, കല അവതരിപ്പിക്കാന്‍ 'ഹിന്ദുവാണ്' എന്ന് എഴുതി സമ്മതിച്ചു ആ വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ എനിക്ക് സാധിക്കില്ല.
ദേര്‍ ഫോര്‍ വി ബോയ്കോട്ട്
അഞ്ജു അരവിന്ദ്