ദുബായ്- ഇന്ത്യയിലെ വിവാദത്തിനും ഗംഭീര പ്രദര്‍ശന വിജയത്തിനും ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് യു.എ.ഇയില്‍ പ്രദര്‍ശനത്തിനെത്തുന്നു.
ഒരു രംഗം പോലും നീക്കം ചെയ്യാതെയാണ് കശ്മീര്‍ ഫയല്‍സ് യു.എ.ഇയില്‍ റിലീസ് ചെയ്യുന്നതെന്ന് സംവിധായകന് വിവേക് അഗ്നിഹോത്രി അറിയിച്ചു. ഏപ്രില്‍ ഏഴിനാണ് റിലീസ്. പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണ ചിത്രമെന്ന് വിമര്‍ശനം നേരിടുന്ന കശ്മീര്‍ ഫയല്‍സ് വിദ്വേഷ പ്രചാരണത്തിനായി സംഘ്പരിവാര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
കശ്മീര്‍ താഴ്വരയില്‍നിന്നുള്ള പണ്ഡിറ്റുകളുടെ കൂട്ട പലായനത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് കശ്മീര്‍ ഫയല്‍സ്. 15 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ഇതിനകം 250 കോടി നേടിയെന്നാണ് കണക്ക്.
മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി, ദര്ശന് കുമാര്‍, ചിന്മയി മണ്ഡേദ്കര്‍, പ്രകാശ് ബല്‍വാടി തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. തേജ് നാരായണന് അഗര്‍വാള്‍, അഭിഷേക് അഗര്‍വാള്‍, പല്ലവി ജോഷി, വിവേക് അഗ്നിഹോത്രി എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.