Sorry, you need to enable JavaScript to visit this website.

വന്‍നഗരങ്ങളില്‍ ഓണ്‍ലൈന്‍  ടാക്‌സികളുടെ കൂട്ടപ്പണിമുടക്ക് 

ന്യൂദല്‍ഹി- ഓണ്‍ലൈന്‍ ടാക്‌സി സേവനം നല്‍കുന്ന ഊബര്‍, ഓല കമ്പനികളുടെ െ്രെഡവര്‍മാര്‍ കൂട്ടമായി അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയതോടെ ദല്‍ഹിയിലും മുംബൈയിലും നിരവധി യാത്രക്കാര്‍ വലഞ്ഞു. ഞായറാഴ്ച അര്‍ധരാത്രിയാണ് െ്രെഡവര്‍മാരുടെ യൂണിയനുകളുടെ നേതൃത്വത്തില്‍ പണിമുടക്ക് തുടങ്ങിയത്. ഇന്‍സെന്റീവുകള്‍ വെട്ടിക്കുറച്ചതും ടാക്‌സികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതുമാണ് ഇവരെ സമരത്തിലേക്ക് നയിച്ചത്. മാസം 1.25 ലക്ഷ രൂപ വരുമാനം വാഗ്ദാനം ചെയ്യുന്ന ഊബറും ഓലയും ഈ പേരില്‍ വന്‍ ലാഭം കൊയ്യുന്നതായും ഇവര്‍ ആരോപിക്കുന്നു.

മുംബൈയില്‍ പലയിടത്തും വാഹനം കിട്ടാന്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരുന്നതായും ടാക്‌സി ലഭിച്ചാല്‍ തന്നെ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരുന്നതായും യാത്രക്കാര്‍ പരാതിപ്പെടുന്നു. മുംബൈക്കു പുറമെ താനെ, ഹൈദരബാദ്, പൂനെ, നാസിക്, ഔറംഗാബാദ് എന്നീ നഗരങ്ങളിലും സമരമുണ്ട്. വാഹനങ്ങള്‍ കുറഞ്ഞാല്‍ നിരക്ക് കൂടുന്ന തരത്തിലാണ് ടാക്‌സിസ് ആപ്പുകളുടെ നിരക്ക് ക്രമീകരണം. ഈ കമ്പനികള്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറാകുകയും മറ്റു ടാക്‌സികള്‍ക്കു സമാനമാക്കുകയും വേണമെന്ന് െ്രെഡവര്‍മാര്‍ ആവശ്യപ്പെടുന്നു.
ഓലയുടേയും ഊബറിന്റെ മോഹന വാഗ്ദാനങ്ങളില്‍ വീണ് അഞ്ചു മുതല്‍ ഏഴു ലക്ഷം രൂപ വരെ മുടക്കി ടാക്‌സികള്‍ ഇറക്കിയവര്‍ക്കിപ്പോള്‍ മാസം തുച്ഛവരുമാം മാത്രമാണ് കമ്പനി നല്‍കുന്നതെന്നും അവര്‍ ആരോപിക്കുന്നു. മുംബൈയില്‍ മാത്രം 45,000 ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉണ്ടായിരുന്നു.  ബിസിനസ് നഷ്ടത്തിലായതോടെ 20 ശതമാനവും ഓട്ടം നിര്‍ത്തി. അതേസമയം െ്രെഡവര്‍മാര്‍ അനിശ്ചിത കാല സമരത്തിലാണെങ്കിലും ഓലയും ഊബറും ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

Latest News