ന്യൂദല്‍ഹി- ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോഡിയുടെ ദിനചര്യയില്‍ പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ധിപ്പിക്കലും ഒരിനമാണെന്നായിരുന്നു രാഹുലിന്റെ പരിഹാസം. കര്‍ഷകരുടെ പ്രതീക്ഷ കെടുത്തുക, യുവജനങ്ങള്‍ക്ക് പൊള്ളയായ തൊഴിലവസര സ്വപ്‌നങ്ങള്‍ നല്‍കുക എന്നിവയും മോഡിയുടെ ദിനസരി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
प्रधानमंत्री की Daily To-Do List
— Rahul Gandhi (@RahulGandhi) March 30, 2022
1. पेट्रोल-डीज़ल-गैस का रेट कितना बढ़ाऊँ
2. लोगों की ‘खर्चे पे चर्चा’ कैसे रुकवाऊँ
3. युवा को रोज़गार के खोखले सपने कैसे दिखाऊं
4. आज किस सरकारी कंपनी को बेचूँ
5. किसानों को और लाचार कैसे करूँ#RozSubahKiBaat