കൊച്ചി- മുതിര്‍ന്ന തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഗുരുതരാവസ്ഥയില്‍. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജോണ്‍ പോളിന്റെ ചികിത്സക്കായി സഹായം അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍. ശ്വാസ തടസവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മൂലം രണ്ട് മാസമായി അദ്ദേഹം ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ലിസി ആശുപത്രിയിലേക്ക് മാറ്റിയത്.
ചികിത്സയെ തുടര്‍ന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് സുഹൃത്തുക്കള്‍ സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ജോണ്‍പോളിന്റെ മകളുടെ ഭര്‍ത്താവിന്റെ അക്കൗണ്ട് നമ്പറും നല്‍കിയിട്ടുണ്ട്.
പ്രൊഫ. എം.കെ സാനു, പ്രൊഫ. എം. തോമസ് മാത്യൂ, ഫാ. തോമസ് പുതുശ്ശേരി, എം. മോഹന്‍, സി.ഐ.സി.സി ജയചന്ദ്രന്‍, പി. രാമചന്ദ്രന്‍, അഡ്വ. മനു റോയ്, സി.ജി രാജഗോപാല്‍, ജോണ്‍സണ്‍ സി. എബ്രഹാം, തനൂജ ഭട്ടതിരി എന്നിവര്‍ ചേര്‍ന്നാണ് സഹായഭ്യര്‍ഥന നടത്തിയിരിക്കുന്നത്.