മാര്‍ബിള്‍ ക്വാറിയിലെ അപകടം, രണ്ട് മൃതദേഹങ്ങള്‍കൂടി ലഭിച്ചു, മരണം എട്ടായി

മസ്‌കത്ത്- ഒമാനിലെ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ സ്വകാര്യ മാര്‍ബിള്‍ ഫാക്ടറിയുടെ ക്വാറിയിലുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായി. ചൊവ്വാഴ്ച രാത്രിയോടെ രണ്ടുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. സ്ഥലത്ത് പാറ ഇടിച്ചില്‍ തുടരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടുകയാണ്.
ദാഹിറ ഗവര്‍ണറേറ്റിലെ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകളുടെ നേതൃത്വത്തില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് രണ്ടു പേരെക്കൂടി മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ആറു പേരുടെ മൃതദേഹം കണ്ടെത്തുകയും നാലു പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.

 

Latest News