പട്ന- യുപിയിലെ ഉപതെരഞ്ഞെടുപ്പു പരാജയം ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ വീഴ്ചക്ക് തെളിവാണെന്നും തിരുത്തലിന് ബിജെപി തയാറാകണമെന്നും കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്‍. എന്‍ഡിഎ നേതാക്കളുടെ എടുത്തുചാട്ടംം നിര്‍ത്തണമെന്നും തെരഞ്ഞെടുപ്പ് കാലത്ത് കൂടതല്‍ സൂക്ഷിച്ചുമാത്രമേ പ്രസ്താവനകളിറക്കാവൂ ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനായ പാസ്വാന്‍ പറഞ്ഞു.
ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളുടെ വിഷയത്തില്‍ ബിജെപി പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ടതുണ്ട്. ബിജെപിയില്‍ മതേതര നേതാക്കളാരുമില്ലേ? സുശീല്‍ മോഡി, രാം കൃപാല്‍ യാദവ് പോലുളള നേതാക്കളുണ്ടെങ്കിലും അവരുടെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും മറ്റുള്ളവരുടെ ശബ്ദത്തിന് കൂടുതല്‍ ശ്രദ്ധ ലഭിക്കുകയാണെന്നും പാസ്വാന്‍ പറഞ്ഞു.
ബിഹാറിലെ ഉപതെരഞ്ഞെടുപ്പു ഫലത്തില്‍ പുതമയില്ല. സീറ്റുകള്‍ അതതു പാര്‍ട്ടികള്‍ തന്നെ നിലനിര്‍ത്തിയപ്പോള്‍ യുപിയിലെ ഫലം ഞെട്ടിപ്പിക്കുന്നതായെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്കിടയിലെ പ്രതിച്ഛായ ബിജെപി മെച്ചപ്പെടുത്തേണ്ടതുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും ജനപ്രിയ സര്‍ക്കാരുകളെ നയിക്കുമ്പോഴാണ് ബിജെപിക്ക് ഈ തിരിച്ചടി ലഭിച്ചതെന്നോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.