Sorry, you need to enable JavaScript to visit this website.

മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ മർദ്ദിച്ചു കൊലപ്പെടുത്തി

മലപ്പുറം-മഞ്ചേരിയിൽ ബൈക്കിലെത്തിയ സംഘത്തിന്റ ആക്രമണത്തിൽ പരിക്കേറ്റ നഗരസഭ കൗൺസിലർ കൊല്ലപ്പെട്ടു. പതിനാറാം വാർഡ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി മൂന്നു സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ജലീലിനെ വാഹന പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ രണ്ടു പേർ ബൈക്കിൽ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. ജലീലിന്റെ തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
 

Latest News