Sorry, you need to enable JavaScript to visit this website.

'കശ്മീര്‍ ഫയല്‍സി'നെതിരെ പറഞ്ഞ കെജ്‌രിവാളിന്റെ വീടിനു നേരെ ബിജെപി ആക്രമണം

ന്യൂദല്‍ഹി- ബിജെപി വന്‍ പ്രചാരണം നല്‍കുന്ന വിവാദ ചിത്രം കശ്മീര്‍ ഫയല്‍സിനെതിരെ പ്രസ്താവന നടത്തിയതിന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനു നേര്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. യുവ മോര്‍ച്ച പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയുടെ വീട്ടിനു മുന്നിലെ സിസിടിവി കാമറകളും ബാരിക്കേഡും ഗേറ്റും തകര്‍ത്ത് അതിക്രമിച്ചു കടന്നത്. യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ, ബിജെപി ദല്‍ഹി വക്താവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമണം നടത്തിയത്.

കശ്മീര്‍ ഫയല്‍സ് തെറ്റായ സിനിമയാണെന്നും ഇതിനു പ്രചാരണം നല്‍കുന്നതില്‍ നിന്നും പോസ്റ്ററുകള്‍ പതിക്കുന്നതില്‍ നിന്നും ബിജെപി നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും കേജ്രിവാള്‍ പറഞ്ഞതാണ് ആക്രമണത്തിനിടയാക്കിയത്. കശ്മീരി പണ്ഡിറ്റുകളുടെ ദുരനുഭവങ്ങളെ സിനിമക്കാര്‍ വിറ്റ് കാശാക്കുകയാണെന്നും കെ്ജ്രിവാള്‍ പറഞ്ഞിരുന്നു. 

ബിജെപി ഗുണ്ടകളെ തടയുന്നതിനു ബിജെപി പോലീസ് അവരെ മുഖ്യമന്ത്രിയുടെ വാതിലനടുത്തുവരെ എത്തിച്ചുവെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ കെജ്രിവാളിനെ തോല്‍പ്പിക്കാന്‍ കഴിയാത്ത ബിജെപി അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നും ഇത് ആസൂത്രിതമായി നടന്ന ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.

Latest News