റിയാദ്- സൗദി അറേബ്യയില്‍ 40,000 ലധികം സ്വദേശികളായ അക്കൗണ്ടന്റുമാര്‍ ജോലിയിലുണ്ടെന്ന് രാജ്യത്തെ അക്കൗണ്ടന്റ് അതോറിറ്റി മേധാവി ഡോ. അഹമ്മദ് അല്‍ മെഗംസ് പറഞ്ഞു. ഈ മേഖലയില്‍ 30 ശതമാനം സൗദിവല്‍ക്കരണം നല്ല ഫലം കാണിച്ചു.
അക്കൗണ്ടന്റുമാര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി സൗദി സര്‍ക്കാര്‍ അത്കാല്‍ പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്കാല്‍ പ്ലാറ്റ്‌ഫോം വഴി മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
അത്കാല്‍ പ്ലാറ്റ്‌ഫോം ഫലപ്രദമാണെന്ന് തെളിഞ്ഞതായി അക്കൗണ്ടന്റ് അതോറിറ്റി മേധാവി പറഞ്ഞു. അക്കൗണ്ടന്റുമാരെയും അവരുടെ സേവനം തേടുന്നവരെയും ബന്ധിപ്പിക്കുന്നതാണ് ഈ പ്ലാറ്റ്‌ഫോം.
സൗദി അക്കൗണ്ടന്റുമാരെ പ്രാദേശിക വിപണിയില്‍ തങ്ങളുടെ സാന്നിധ്യം തെളിയിക്കാനും പ്രൊഫഷണല്‍ സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും സഹായിക്കുകയാണ് അത്കാല്‍ പ്ലാറ്റ്‌ഫോമിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരച്ചു.
മുന്‍കാലങ്ങളില്‍ അക്കൗണ്ടന്റുമാര്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ സ്ഥതി മാറിയിട്ടുണ്ട്. അത്കാല്‍ പ്ലാറ്റ്‌ഫോം ലൈസന്‍സുള്ള സൗദി അക്കൗണ്ടന്റുമാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും വിദേശ അക്കൗണ്ടന്റുമാര്‍ക്ക് ഇതില്‍നിന്ന് പ്രയോജനം ലഭിക്കില്ലെന്നും ഡോ. അഹമ്മദ് അല്‍ മെഗംസ് പറഞ്ഞു.