Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബിനെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞു

മുംബൈ-ലണ്ടനിലേക്ക് പോകാനൊരുങ്ങിയ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയായതിനാലാണ് യാത്ര തടഞ്ഞതെന്ന് അധികൃതര്‍ വിശദീകരിച്ചു.
ലണ്ടനിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പാണ് റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞത്.

കോവിഡ് ദുരിതാശ്വാസത്തിനായി സംഭാവനകള്‍ ശേഖരിക്കുന്നതിനിടയില്‍ വിദേശ ധനസഹായ നിയമങ്ങള്‍ ലംഘിച്ചുവെന്ന ആരോപണമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് മുംബൈ വിമാനത്താവളത്തില്‍ തടയപ്പെട്ടതിനു ശേഷമാണ് തനിക്ക് ലഭിച്ചതെന്ന് മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തുന്നതിനും  അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനുമാണ് ലണ്ടനിലേക്ക് പോകാന്‍ ഒരുങ്ങിയതെന്ന് അവര്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ തന്റെ യാത്ര വെളിപ്പെടുത്തിയിരുന്നുവെന്നും ഇപ്പോള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞതും പിന്നീട് സമന്‍സ് ലഭിച്ചതും കൗതുകമായിരിക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News