ന്യൂദല്‍ഹി- 2019 ഓഗസ്റ്റില്‍ 370 ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം, ജമ്മു കശ്മീരിന് പുറത്ത് നിന്ന് 34 പേര്‍ പുതുതായി സൃഷ്ടിച്ച കേന്ദ്രഭരണപ്രദേശത്ത് (യുടി) വസ്തുവകകള്‍ വാങ്ങിയതായി ആഭ്യന്തര മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു.
ബി.എസ്.പി അംഗം ഹാജി ഫസലുര്‍ റഹ്്മാന്റെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. 'ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച്, ജമ്മുവിലെ കേന്ദ്രഭരണ പ്രദേശത്തിന് (യുടി) പുറത്ത് നിന്നുള്ള 34 പേര്‍ വസ്തുവകകള്‍ വാങ്ങി. ജമ്മു, റിയാസി, ഉധംപൂര്‍, ഗന്ദര്‍ബാല്‍ ജില്ലകളിലാണ് ഈ സ്വത്തുക്കള്‍ സ്ഥിതി ചെയ്യുന്നത്.