മാധ്യമ പ്രവര്‍ത്തക ശ്രുതിയുടെ മരണം, ഒളിവില്‍ പോയ ഭര്‍ത്താവിനെ ഇനിയും പിടികൂടിയില്ല

ബംഗളൂരു- മലയാളി യുവ മാധ്യമപ്രവര്‍ത്തകയെ ബംഗളൂരുവിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി് ഒരാഴ്ച കഴിഞ്ഞിട്ടും ആരോപണവിധേയനായ ഭര്‍ത്താവിനെ കണ്ടെത്താനാകാതെ ബംഗളൂരു പോലീസ്.

റോയ്‌ട്ടേഴ്‌സിന്റെ ബംഗളൂരുവിലെ സബ് എഡിറ്റര്‍ കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി ശ്രുതി നാരായണന്റെ(35) ഭര്‍ത്താവ് അനീഷ് കൊയ്യോടാന്‍ കോറോത്തിനെ (42) കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു വൈറ്റ്ഫീല്‍ഡ് പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്താലേ കേസില്‍ തുടര്‍നടപടിയുണ്ടാകൂവെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ചയാണ് ശ്രുതി നാരായണനെ വൈറ്റ്ഫീല്‍ഡ് നരഹനഹള്ളിയിലെ ഫ്ളാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്നാണ് ശ്രുതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. ആത്മഹത്യാപ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഇയാളുടെപേരില്‍ പോലീസ് കേസെടുത്തിരുന്നു.

 

Latest News