ലണ്ടന്‍- ലണ്ടനിലെ കാനറി വാര്‍ഫ് ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ ഡോക്ക് ചെയ്ത റഷ്യന്‍ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള 38 ദശലക്ഷം പൗണ്ട് (49.67 ദശലക്ഷം ഡോളര്‍) വില വരുന്ന ആഡംബര നൗക തടഞ്ഞുവച്ചതായി ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു.
58.5 മീറ്റര്‍ നീളമുള്ള ഡച്ച് നിര്‍മ്മിത നൗകക്ക് ഫൈ എന്നാണ് പേരിട്ടിരിക്കുന്നത്. റഷ്യക്കെതിരായ സാമ്പത്തിക, വ്യാപാര ഉപരോധത്തിന്റെ ഭാഗമായാണിത്. ആദ്യമായാണ് ഇത്തരത്തില്‍ ഒരു കപ്പല്‍ തടങ്കലില്‍ വയ്ക്കാന്‍ നിയന്ത്രണങ്ങള്‍ ഉപയോഗിക്കുന്നത്.
ഫൈ ഒരു റഷ്യന്‍ ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ളതാണെന്നും എന്നാല്‍ ഉടമസ്ഥാവകാശം മനപ്പൂര്‍വ്വം മറച്ചുവെച്ചതാണെന്നും സര്‍ക്കാര്‍ പറഞ്ഞു. കപ്പല്‍ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതാണ്.
റഷ്യന്‍ കോടീശ്വരന്മാര്‍ക്കും ബാങ്കുകള്‍ക്കും അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഉപരോധത്തിന്റെ ഭാഗമായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു.