നാദാപുരം- വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലെത്തി 42 കാരന്‍ തീ കൊളുത്തി മരിച്ച നിലയില്‍. യുവതിയുടെ സഹോദരന് കുത്തേറ്റു. ജാതിയേരി കല്ലുമ്മല്‍ പൊന്‍പറ്റ കുനിയില്‍ രത്‌നേഷിഷിനെയാണ് മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. പൊന്‍പറ്റ ക്ഷേത്രത്തിനടുത്ത യുവതിയുടെ വീട്ടിലെത്തി ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ഏണി ഉപയോഗിച്ച് വീടിന്റെ മുകള്‍ നിലയില്‍ കയറി വാതില്‍ തകര്‍ത്ത് തീ ഇടുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന സൂചന. വീടിന് മുകളില്‍ നിന്ന തീ ആളി പടരുന്നത് കണ്ട അയല്‍വാസികളാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. രത്‌നേഷ് ശരീരമാസകലം പൊള്ളലേറ്റ് മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഇതിനിടയില്‍ യുവതിയുടെ സഹോദരന് സ്‌ക്രൂെ്രെഡവര്‍ കൊണ്ട് കുത്തേറ്റതായും പറയുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാര്‍ക്ക് പൊള്ളലേറ്റെങ്കിലും സാരമുള്ളതല്ല.ാദാപുരം ഡി വൈ എസ് പി ജേക്കബ്ബിന്റെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തി പരിശോധന നടത്തുന്നുണ്ട