ന്യൂദൽഹി- ദൽഹി വിമാനതാവളത്തിൽ ടേക്ക് ഓഫിന് മുമ്പ് സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണിൽ ഇടിച്ചു. തൂൺ പൂർണമായും തകർന്നുവീണു. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. വിമാനത്തിലെ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിമാനതാവളത്തിലെ പാസഞ്ചർ ടെർമിനലിൽനിന്ന് വിമാനം റൺവേയിലേക്ക് മാറ്റുമ്പോഴാണ് അപകടമുണ്ടായത്. ദൽഹിയിൽനിന്ന് ജമ്മുവിലേക്ക് പോകേണ്ട വിമാനത്തിന്റെ ഇടതുചിറകാണ് തൂണിൽ ഇടിച്ചത്.