നാസിക്- മഹാരാഷ്ട്രയിലെ നാസികിലെ നാക മേഖലയിൽ അടച്ചിട്ട ഷോപ്പിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. കടയുടെ ബെയ്‌സ്‌മെന്റിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. മനുഷ്യന്റെ ചെവി, തലച്ചോർ, കണ്ണ്, മുഖത്തിന്റെ ചില ഭാഗങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കണ്ടെയ്‌നറിൽനിന്നാണ് ഇവ കണ്ടെടുത്തത്. സംഭവത്തെ പറ്റി അന്വേഷണം നടന്നുവരികയാണ്. കട ഉടമയുടെ രണ്ടു മക്കൾ ഡോക്ടറാണ്. മനുഷ്യാവശിഷ്ടങ്ങൾ മെഡിക്കൽ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നോ എന്നും അന്വേഷിക്കുന്നത്. സംഭവത്തിൽ ഇതേവരെ കേസ് എടുത്തിട്ടില്ല.