പട്‌ന- തന്നെ മര്‍ദിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെതിരെ നടപടിയെടുക്കരുതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അദ്ദേഹം തന്നെ ാലീസിനോട് നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണിത്. യുവാക്കളുടെ പരാതിയില്‍ പോലീസുകാര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗംഗാനദിയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള സ്വാതന്ത്ര്യ സമര സേനാനി പണ്ഡിറ്റ് ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഭക്തിയാര്‍പൂരിലെത്തിയ സന്ദര്‍ഭത്തിലായിരുന്നു സംഭവം. ഒരു യുവാവ് സുരക്ഷാവലയം തകര്‍ത്ത് നിതീഷ് കുമാറിനെ ആക്രമിക്കാനെത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഉടന്‍തന്നെ സ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ പിടികൂടി. യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ യുവാവ് മുഖ്യമന്ത്രിയെ യുവാവ് ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല. ചില കാര്യങ്ങളില്‍ സംസ്ഥാനത്തെ യുവജനങ്ങള്‍ മുഖ്യമന്ത്രിയോട് അമര്‍ഷത്തിലാണെന്നാണ് പറയപ്പെടുന്നത്. പോലീസ് ഇപ്പോഴും വിഷയം അന്വേഷിച്ചുവരികയാണ്.