ഇസ്‌ലാമാബാദ്- തന്റെ സര്‍ക്കാരിനെതിരായ നിര്‍ണായക അവിശ്വാസ പ്രമേയത്തിന് മുന്നോടിയായുള്ള വന്‍ ശക്തി പ്രകടനത്തില്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ദേശീയ തലസ്ഥാനത്ത് വന്റാലിയെ അഭിസംബോധന ചെയ്തു, തന്നെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ വിദേശ ശക്തികള്‍ പങ്കാളിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
'രാജ്യത്തിന്റെ വിദേശനയം തിരുത്താന്‍' തന്റെ നിര്‍ബന്ധിക്കുന്നതിനാണ് ഇതെന്ന് ഇസ്‌ലാമാബാദിലെ പരേഡ് ഗ്രൗണ്ടില്‍ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ (പി.ടി.ഐ) 'അംര്‍ ബില്‍ മറൂഫ്' (നന്മ കല്‍പ്പിക്കുക) എന്ന ശീര്‍ഷകത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഖാന്‍ പറഞ്ഞു. തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കാന്‍ തെളിവായി ഒരു കത്ത് തന്റെ പക്കലുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു.