ലഖ്‌നൗ- ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് കാരണം മുസ്്‌ലിം വോട്ട് ബാങ്ക് നഷ്ടപ്പെട്ടതാണെന്ന് ബി.എസ്.പി നേതാവ് മായാവതി. ഇന്ന് പാര്‍ട്ടിയുടെ യോഗം വിളിച്ചുചേര്‍ത്താണ് മായാവതിയുടെ അവലോകനം. തെരഞ്ഞെടുപ്പ് നഷ്ടത്തിന് സമാജ്‌വാദി പാര്‍ട്ടിയെയും (എസ്.പി) മുസ്‌ലിം വോട്ട് ബാങ്കിനെയുമാണ് അവര്‍ കുറ്റപ്പെടുത്തിയത്. ബി.ജെ.പിയോ മറ്റേതെങ്കിലും പാര്‍ട്ടിയോ രാഷ്ട്രപതി സ്ഥാനം വാഗ്ദാനം നല്‍കിയാല്‍ സ്വീകരിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
ലഖ്നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തില്‍, അസംഗഢ് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായി മുന്‍ എം.എല്‍.എ ഷാ ആലം എന്ന ഗുഡ്ഡു ജമാലി മത്സരിക്കുമെന്നും മായാവതി അറിയിച്ചു. കര്‍ഹാലില്‍നിന്ന് യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ശേഷം എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് അസംഗഢ് ലോക്‌സഭാ സീറ്റ് ഒഴിഞ്ഞിരുന്നു.