ശ്രീനഗർ- കശ്മീരീലെ പൂഞ്ച് ജില്ലയിൽ ജനവാസ കേന്ദ്രത്തിലേക്ക് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. തുടർച്ചയായി പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ഈ മേഖലയിൽ ഷെല്ലാക്രമണം തുടരുകയാണെന്നും ഇന്ത്യൻ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 7.40നാണ് പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്.
മെൻഡാറിലെ ബലാഘോട്ട് മേഖലയിലാണ് പാക്കിസ്ഥാൻ അക്രമണം നടത്തിയത്. മുഹമ്മദ് റംസാൻ എന്നയാളുടെ വീടിന് മുകളിലേക്കാണ് പാക്കിസ്ഥാൻ വിട്ട ഷെല്ലുകൾ പതിച്ചത്. റംസാന്റെ ഭാര്യ മൽക്ക ബിയും മൂന്നു മക്കളും കൊല്ലപ്പെട്ടു. രണ്ടു പെൺകുട്ടികൾക്ക് ഗുരുതരമായ പരിക്കേറ്റു.