Sorry, you need to enable JavaScript to visit this website.

മാധ്യമപ്രവര്‍ത്തകന്‍  എ സഹദേവന്‍ അന്തരിച്ചു

കൊച്ചി-  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ സഹദേവന്‍ അന്തരിച്ചു. 71 വയസായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. ചലച്ചിത്ര നിരൂപകനും അധ്യാപകനുമായ അദ്ദേഹം മാതൃഭൂമി, ചിത്രഭൂമി, ഇന്ത്യാവിഷന്‍, മനോരമ മീഡിയ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ഇന്ത്യവിഷനിലെ 24 ഫ്രെയിംസ് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധേയനായത്. പാലക്കാട് സ്വദേശിയാണ്. 
 

Latest News