ന്യൂദല്‍ഹി- രാജ്യത്തെ മെട്രോ നഗരങ്ങളില്‍ പെട്രോള്‍ നിരക്ക് ലിറ്ററിന് 50 പൈസുയം ഡീസല്‍ നിരക്ക് 55 പൈസയും വര്‍ധിച്ചു. ആറു ദിവസത്തിനിടെ അഞ്ചാമത്തെ തവണയാണ് വില വര്‍ധിപ്പിച്ചത്.
പുതിയ വര്‍ധനയോടെ ദേശീയ തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 99.11 രൂപയും ഡീസല്‍ വില 90.42 രൂപയുമായി. മാര്‍ച്ച് 27 ന് വില വര്‍ധിപ്പിച്ചു തുടങ്ങിയതു മുതല്‍ പെട്രോളിന് 3.70 രൂപയും ഡീസലിന് 3.75 രൂപയുമാണ് കൂടിയത്.
മുംബൈയില്‍ ഇന്ന് പെട്രോള്‍ വില 113.88 രപൂയും ഡീസല്‍ വില 98.13 രൂപയുമാണ്. നാല് മെട്രോകളില്‍ ഏറ്റവും കൂടിയ വില മുംബൈയിലാണ്.