തൊടുപുഴ-ഇന്നലെ രാത്രി അറക്കുളം അശോക കവലയിലെ തട്ടുകടയിലേക്ക് ഒരാള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കാനെത്തിയയാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. മൂലമറ്റം- പാലാ റൂ ട്ടില് സര്‍വീസ് നടത്തുന്ന ദേവി ബസിലെ കണ്ടക്ടര്‍ ജബ്ബാറാണ് കൊല്ലപ്പെട്ടത്.
മൂലമറ്റം സ്വദേശി കുക്കു എന്ന വിളിപ്പേരുള്ള യുവാവിനാണ് പരിക്കേറ്റത്. ഇയാളും ഭക്ഷണം കഴിക്കാന്‍ എത്തിയതാണെന്നാണ് പറയുന്നത്. ഈ സംഭവത്തിന് മുമ്പ് തട്ടുകടയില്‍ വച്ച് മൂന്നുങ്കവയലിലും മണപ്പാടിയിലും താമസിക്കുന്ന രണ്ട് യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതില്‍ മൂന്നുങ്കവയല്‍ സ്വദേശിക്ക് മര്‍ദ്ദനമേറ്റു. ഇയാള്‍ വീട്ടില്‍ പോയി തോക്കുമായി വന്നു. കടയ്ക്ക് മുന്നിലെത്തി കാറിലിരുന്ന് തന്നെ കടയിലേക്ക് വെടി വക്കുകയായിരുന്നു. ഇയാളെ മര്‍ദ്ദിച്ച മണപ്പാടി സ്വദേശി അപ്പോഴേക്കും സ്ഥലത്ത് നിന്നും പോയിരുന്നു. കാഞ്ഞാര്‍ പോലിസും തൊടുപുഴ ഫയര്‍ ഫോഴ്സും എത്തി പരിക്കേറ്റയാളെ തൊടുപുഴ സെന്റ മേരീസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ജബ്ബാര്‍ എന്ന് വിളിക്കുന്ന സനല്‍ ബാബുവാണ് കൊല്ലപ്പെട്ടത്. പ്രതി ഫിലിപ്പ് മാര്‍ട്ടിനെ മുട്ടത്ത് വച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു.