Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

27 വീടുകളുമായി നിലമ്പൂർ ചാത്തമുണ്ട പീപ്പിൾസ് വില്ലേജ് സമർപ്പണം ഇന്ന്

നിലമ്പൂർ - റീഹാറ്റ് നിലമ്പൂർ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ ചാത്തമുണ്ടയിൽ പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിച്ച പീപ്പിൾസ് വില്ലേജ് ഇന്ന് നാടിന് സമർപ്പിക്കും. വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാൻ പദ്ധതി സമർപ്പണ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ് അറിയിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അധ്യക്ഷൻ എം.ഐ. അബ്ദുൽ അസീസ് വീടുകൾ ഗുണഭോക്താക്കൾക്ക് സമർപ്പിക്കും. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി അധ്യക്ഷത വഹിക്കും. 

നിലമ്പൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു റീഹാറ്റ് നിലമ്പൂർ (Rehabilitation and Habitat Arrangement Task). ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫയർ ട്രസ്റ്റ്, പ്രമുഖ ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിർമ്മാതാക്കളായ ഇംപെക്‌സ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
രണ്ട് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിൽ വാസയോഗ്യമായ ഭൂമിയില്ലാത്തവർക്ക് വേണ്ടി പീപ്പിൾസ് ഫൗണ്ടേഷൻ, മറ്റ് ഏജൻസികളുടെ സഹായത്തോടെ വാങ്ങിയ 1.75 ഏക്കർ ഭൂമിയിലാണ് 27 വീടുകൾ  നിർമ്മിച്ചു നൽകുന്നത്. ഇതുൾപ്പടെ റിഹാറ്റ് പദ്ധതിയിലൂടെ ഭവനരഹിതരായ 76 കുടുംബങ്ങൾക്കാണ് വാസയോഗ്യമായ വീടൊരുക്കിയത്. ഭവനരഹിതരും നിരാലംബരുമായ കുടുംബങ്ങളെ സൗകര്യങ്ങളുടെയും സന്തോഷത്തിൻറെയും ലോകത്തേക്ക് കൈപ്പിടിച്ചുയർത്താൻ ഈ പദ്ധതിയിലൂടെ പീപ്പിൾസ് ഫൗണ്ടേഷന് സാധ്യമായിട്ടുണ്ട്.

പദ്ധതി സമർപ്പണ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.വി അബ്ദുൽ വഹാബ് എം.പി, പി.വി.അൻവർ എം.എൽ.എ, മലപ്പുറം ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉപാധ്യക്ഷൻ പി. മുജീബ് റഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ഇംപെക്‌സ് മാനേജിങ് ഡയരക്ടർ സി. നുവൈസ്, വിവിധ ജനപ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും.    

സ്വന്തമായി വാസയോഗ്യമായ സ്ഥലമുള്ള എന്നാൽ വീടില്ലാത്തവർക്കുള്ള വീട് നിർമ്മാണവും, പ്രളയത്തിൽ നഷ്ടം സംഭവിച്ച നിലമ്പൂർ താലൂക്കിലെ 259 ചെറുകിട കച്ചവടക്കാർക്ക് സംരംഭങ്ങൾ പുനരുദ്ധരിക്കുന്നതിന് ഒരു കോടി രൂപയുടെ ധനസഹായവും റീഹാറ്റ് നിലമ്പൂർ ഒന്നാം ഘട്ട പദ്ധതിയിൽ നൽകുകയുണ്ടായി. ഇതിനു പുറമെ സർക്കാർ സഹായം ലഭിച്ച 25 കുടുംബങ്ങൾക്ക് വീട് പൂർത്തീകരിക്കുതിനുള്ള സഹായവും നൽകി. അടിസ്ഥാന സൗകര്യ വികസനം, സ്വയം തൊഴിൽ പദ്ധതികൾ, പരിസ്ഥിതി സംരക്ഷണം, വാണിജ്യകേന്ദ്രങ്ങൾ സ്ഥാപിക്കൽ, പൊതുസ്ഥലങ്ങൾ വികസിപ്പിക്കൽ തുടങ്ങിയവയും റീഹാറ്റ് നിലമ്പൂരിന്റെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്.

ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ്  സലീം മമ്പാട്, പീപ്പിൾസ് ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹമീദ് സാലിം, പ്രൊജക്റ്റ് കൺവീനർ മിയാൻദാദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. 
 

Latest News