ശ്രീനഗര്‍- തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.
സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക പ്രഖ്യാപനം വിവാദമായതോടെ 'അറിഞ്ഞുകൊണ്ട് തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെയാകും നടപടിയെന്നാണ് തിരുത്ത്.
യുഎല്‍പി നിയമത്തിലെ സെക്ഷന്‍ 2(ജി), 25 പ്രകാരം തീവ്രവാദ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച ചില സ്ഥാവര സ്വത്തുക്കള്‍ ജപ്തി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി വ്യാഴാഴ്ച പോലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു.
'ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും അഭയം നല്‍കുകരുത്. നിയമാനുസൃതമായ സ്വത്ത് ജപ്തിയാകുന്നതോടൊപ്പം നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും പോലീസ് പറഞ്ഞു.