Sorry, you need to enable JavaScript to visit this website.

സഖാക്കള്‍ ക്ഷത്രോത്സവങ്ങളില്‍ സജീവമാകണമെന്ന് പാര്‍ട്ടി; തമിഴ്‌നാട് സിപിഎമ്മില്‍ ചര്‍ച്ച

ചെന്നൈ: തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാറിനെ പ്രതിരോധിക്കാന്‍ സഖാക്കള്‍ ക്ഷേത്ര ഉത്സവങ്ങളിലും പരിപാടികളിലും സജീവമാകണമെന്ന സിപിഎമ്മിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പാര്‍ട്ടി അണികളില്‍ ആശയക്കുഴം. ബുധനാഴ്ചയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പാര്‍ട്ടിയുടെ ഈ നയം അവതരിപ്പിച്ചത്. അടുത്തയാഴ്ച മുധുരൈയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടി ആയി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അതേസമയം ഈ തീരുമാനം സംസ്ഥാന സമ്മേളനം അംഗീകരിക്കേണ്ടതുണ്ട്. സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം വിട്ടുള്ള ഈ നീക്കം ഇടതു കേന്ദ്രങ്ങളെ അമ്പരിപ്പിച്ചിരിക്കുകയാണ്. മതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്നും അടയാളങ്ങളില്‍ നിന്നും രാഷ്ട്രീയ ജീവിതത്തെ മാറ്റി നിര്‍ത്തുന്ന പാര്‍ട്ടി അംഗങ്ങളിലും അനുയായികളിലും ഈ പുതിയ നയം ആശയക്കുഴപ്പത്തിനിടയാക്കും. 

ക്ഷേത്രങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള സംഘപരിവാറിന്റെ നീക്കങ്ങള്‍ക്കെതിരെ ഉറച്ച പ്രതിരോധം തീര്‍ക്കാനാണ് ഈ പുതിയ നിലപാടെന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്. ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പൊതുജനങ്ങള്‍ക്ക് കാര്യമായി പങ്കാളിത്തമുള്ള സാംസ്‌കാരിക വിഷയങ്ങള്‍ ഏറ്റെടുക്കണമെന്നാണ് തീരുമാനമെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. സ്വത്വ രാഷ്ട്രീയത്തോട് അകലം പാലിക്കുന്ന സിപിഎമ്മിന്റെ ഈ നയംമാറ്റം സംസ്ഥാനത്ത് പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. 

Latest News