ന്യൂദല്‍ഹി- കെ-റെയില്‍ പദ്ധതിയ്ക്ക് കേന്ദ്രം അനുവാദം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഡിപിആര്‍ അപൂര്‍ണമാണ്. സാങ്കേതിക സാമ്പത്തികവശങ്ങള്‍ പരിഗണിച്ചേ അംഗീകരിക്കുവെന്ന് അശ്വനി വൈഷ്ണവ് അടൂര്‍പ്രകാശിന് രേഖാമൂലം മറുപടി നല്‍കി.ഈ പദ്ധതിക്കായി കേരളം സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണ്. പദ്ധതിയുടെ അലൈന്‍മെന്റിന് വേണ്ടിവരുന്ന റെയില്‍വേ, സ്വകാര്യഭൂമി, റെയില്‍വേ ലൈനില്‍ വരുന്ന ക്രോസിങ്ങുകള്‍, ബാധിക്കുന്ന റെയില്‍വേ വസ്തുവകകള്‍ എന്നിവസംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കണമെന്നും മന്ത്രി കെ റെയില്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. ആയിരം കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് സാമ്പത്തികകാര്യ കാബിനറ്റ് സമിതിയുടെ അംഗികാരം ലഭിക്കേണ്ടതുണ്ട്.33700 കോടി രൂപ വായ്പാ പദ്ധതി എന്നതും പരിശോധിക്കണമെന്നും റെയില്‍വെ മന്ത്രി പറഞ്ഞു.