ലഖ്‌നൗ- കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ പദവി രാജിവച്ച ബേബി റാണി മൗര്യ വെള്ളിയാഴ്ച അധികാരമേറ്റ യുപി മന്ത്രിസഭയില്‍ ഇടംപിടിച്ചു. മൂന്ന് വര്‍ഷം ഗവര്‍ണറായിരുന്ന ഇവരെ ബിജെപി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കുകയായിരുന്നു. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവി നല്‍കിയതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആഗ്ര റൂറല്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കുകയും ചെയ്തു. ഇവിടെ ജയിച്ചാണ് 65കാരിയായ ജാതവ നേതാവ് മന്ത്രിസഭയിലെത്തിയത്. ദേശീയ വനിതാ കമ്മീഷനിലും അംഗമായിരുന്നു.
2007ല്‍ ഇതിമാദ്പൂരില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ഭര്‍ത്താവ് മുന്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. 1995ല്‍ ബിജെപിയില്‍ ചേര്‍ന്ന ബേബി റാണി ആഗ്രയില്‍ മേയറും ആയിരുന്നു.