റിയാദ് - കൊലക്കേസ് പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് നിരുപാധിക മാപ്പ് നല്കി. തന്റെ മകനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെങ്കിലും അല്ലെങ്കിലും പ്രതിക്ക് ദൈവീകപ്രീതി മാത്രം കാംക്ഷിച്ച് മാപ്പ് നല്‍കുന്നതായി സൗദി പൗരന് മാനിഅ് ബിന്‍ ജാസിര്‍ അല്‍യാമി പ്രഖ്യാപിച്ചു. സ്വന്തം സഹോദര പുത്രനാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നും മാനിഅ് അല്‍യാമി പറഞ്ഞു.
സംഭവ ദിവസം താനും മകനും മകളുടെ വീട്ടിലേക്ക് പോയിരുന്നു. അവിടെ നിന്ന് മടങ്ങിയെത്തിയ ശേഷം ആടിനെ കശാപ്പ് ചെയ്ത് തങ്ങള്‍ വീട്ടില്‍ ഭക്ഷണം തയാറാക്കുകയും മകന് തനിക്ക് കാപ്പി പകര്‍ന്നു നല്കയും ചെയ്തു. ഭക്ഷണം കഴിച്ച ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ മകനെ സഹോദര പുത്രന് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം സഹോദര പുത്രന് വ്യക്തമാക്കിയിരുന്നില്ലെന്നും മാനിഅ് ബിന്‍ ജാസിര്‍ അല്‍യാമി പറഞ്ഞു.