ബറേലി- രഹസ്യ വിവാഹത്തിനുശേഷം ഭര്‍ത്താവ് മുങ്ങിയതിനെ തടുര്‍ന്ന് നോയിഡയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ബറേലിയിലെത്തിയ യുവതി കാമുകന്റെ വീടിനു മുന്നില്‍ മണിക്കൂറുകളോളം കുത്തിയിരുന്നു. വീടിന്റെ വാതില്‍ തുറക്കാത്തതിനെ തടര്‍ന്നായിരുന്നു യുവതിയുടെ ധര്‍ണ.
നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നതെന്നും ഇരുവരും നോയിഡയില്‍ വച്ചാണ് കണ്ടുമുട്ടിയതെന്നും അവിടെയുള്ള ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായെന്നും പോലീസ് പറഞ്ഞു. അറിയിക്കാതെ വീട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് യുവതി നോയിഡയില്‍ നിന്ന് ഭോജിപുരയിലുള്ള യുവാവിന്റെ വീട്ടിലേക്ക് വന്നത്.
മണിക്കൂറുകളോളം വീടിനു മുന്നില്‍ കുത്തിയിരുന്നിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഭോജിപുര പോലീസ് യുവതിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. എന്നാല്‍, യുവതി പരാതി നല്‍കാതെ നോയിഡയിലേക്ക് തിരിച്ചുപോയെന്നും പോലീസ് പറഞ്ഞു.
ബറേലി ഭോജിപുര അടപ്പട്ടി ഗ്രാമവാസിയായ അജയ് പാല്‍ നോയിഡ സെക്ടര്‍ 62ലുള്ള സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും സുനിത എന്ന യുവതിയുമായി അജയ് ഫേസ്ബുക്കിലൂടെയാണ് സൗഹൃദത്തിലായതെന്നും പോലീസ് പറഞ്ഞു. ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുവതിയെ അറിയിക്കാതെ നോയിഡയില്‍ നിന്ന് അജയ് തന്റെ വീട്ടിലെത്തുകയായിരുന്നു.