നാഗ്പൂര്‍- ഒരു കോള്‍ ചെയ്യാനായി വാങ്ങിയ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ച യുവാവിനെ മൊബൈല്‍ ഉടമയായ കൗമാരക്കാന്‍ കൊലപ്പെടുത്തി. തൊഴിലാളിയായ റിങ്കു കുമാര്‍ എന്ന 31കാരനാണ് കൊല്ലപ്പെട്ടത്. നാഗ്പൂരില്‍ ബുധനാഴ്ച രാത്രി നടന്ന കൊലപാതകത്തിനു പിന്നാലെ പ്രതി കൗമാരക്കാരനെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു. കൊ്ല്ലപ്പെട്ട യുവാവും പ്രതിയായ കൗമാരക്കാരനും ഉത്തര്‍ പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയില്‍ നിന്നുള്ളവരാണ്.
നാട്ടിലെ ബന്ധുക്കള്‍ക്ക് വിളിക്കാനായി റിങ്കു കുമാര്‍ ഫോണ്‍ ചോദിച്ചപ്പോള്‍ കൗമാരക്കാരന്‍ തന്റെ മൊബൈല്‍ നല്‍കിയില്ല. ഇത് ഇരുവരും തമ്മില്‍ വാഗ്വാദത്തിനിടയാക്കി. അല്‍പ്പ സമയത്തിനു ശേഷം കൗമാരക്കാരന്‍ തന്റെ ഫോണ്‍ കൊല്ലപ്പെട്ട റിങ്കു കുമാറിന് നല്‍കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ വിളി കഴിഞ്ഞ ശേഷം റിങ്കു കുമാര്‍ മൊബൈല്‍ നിലത്തേക്ക് എറിഞ്ഞുടച്ചതാണ് കൗമാരക്കാരനെ പ്രകോപിതനാക്കിയതെന്ന് പോലീസ് പറഞ്ഞു.
![]() |
ന്യൂനപക്ഷങ്ങള്‍ ആര്‍.എസ്.എസിന്റെഭാഗമാകുമെന്ന് സ്പീക്കറും മന്ത്രിയും,കര്‍ണാടക സഭയില്‍ ബഹളം |