കൊച്ചി- സാമ്പത്തിക വര്‍ഷാവസാനം എത്തിനില്‍ക്കേ ബാങ്കുകളില്‍ ഇനി പ്രവൃത്തിദിനം തീരെ കുറവ്. ശനിയാഴ്ച മുതല്‍ നാലുനാള്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പിന്നീട് രണ്ടുദിവസം പ്രവര്‍ത്തനം കഴിഞ്ഞാല്‍ വീണ്ടും ഒരു അവധി. അടുത്തയാഴ്ചയുള്ള ആകെ പ്രവൃത്തിദിനം മൂന്ന്. ഈ സാമ്പത്തികവര്‍ഷത്തില്‍ ഇനി രണ്ടു പ്രവൃത്തിദിനം മാത്രം. നാലാം ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്കുകള്‍ അവധിയാണ്. തുടര്‍ന്നുവരുന്ന 28,29 തീയതികളില്‍ ദേശീയ പണിമുടക്ക് കാരണം ബാങ്ക് പ്രവര്‍ത്തിക്കില്ല.
പിന്നീട് വരുന്ന 30, 31 തീയതികളാണ് ആശ്വാസം. ഏപ്രില്‍ ഒന്നിന് വാര്‍ഷിക കണക്കെടുപ്പ് നടക്കുന്നതിനാല്‍ അന്നും ബാങ്ക് അവധിയാണ്.ശനിയാഴ്ച പ്രവൃത്തിദിനമായതിനാല്‍ ആ ആഴ്ച മൂന്നുദിവസം കിട്ടും. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ മൂന്നുവരെയുള്ള ഒന്‍പത് ദിനങ്ങളില്‍ ആകെ പ്രവൃത്തിദിനം മൂന്ന് മാത്രമാണ്. ഇടപാടുകാരെയും സാമ്പത്തിക വര്‍ഷാവസാനത്തില്‍ വന്ന നീണ്ട അവധികള്‍ ജീവനക്കാരെയും വല്ലാതെ വലയ്ക്കുന്നുണ്ട്