തിരുവനന്തപുരം- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ വെച്ച് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി വിശ്രമത്തില്‍ ആയിരുന്നു. 1977 ല്‍ കഴക്കൂട്ടത്ത് നിന്നാണ് ബഷീര്‍ നിയമസഭയിലെത്തുന്നത്. ചിറയന്‍കീഴ് നിന്ന് രണ്ടുതവണ ലോക്സഭാംഗമായി. രാജ്യസഭാംഗമായും എംഎല്‍എ ആയും പ്രവര്‍ത്തിച്ചിരുന്നു.കെപിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ച ബഷീര്‍ നടന് പ്രേം നസീറിന്റെ സഹോദരി ഭര്‍ത്താവ് കൂടിയാണ്. പരേതയായ സുഹ്റയാണ് ഭാര്യ. വിദേശത്തുള്ള മകന് വന്ന ശേഷം മറ്റന്നാളായിരിക്കും സംസ്ക്കാരം.