Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് രോഗികളും മരണവും കുറയാന്‍ കാരണം വാക്‌സിന്‍- സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്- സൗദിയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ അനുപാതം ഉയര്‍ന്നതോടെ ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളുടെയും കൊറോണ പിടിപെട്ട് മരണപ്പെടുന്നവരുടെയും എണ്ണം വലിയ തോതില്‍ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.

പകര്‍ച്ചവ്യാധി തരംഗങ്ങളുടെ അപകട സാധ്യതകള്‍ തരണം ചെയ്യാനും സങ്കീര്‍ണതകള്‍ കുറക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് വാക്‌സിന്‍ സ്വീകരിക്കല്‍. 2020 ഏപ്രില്‍ മുതല്‍ 2020 നവംബര്‍ അവസാനം വരെ കൊറോണ വ്യാപനത്തിനെതിരെ മുന്‍കരുതല്‍ നടപടികള്‍ മാത്രം സ്വീകരിച്ച ഒന്നാം തരംഗ കാലത്ത് ഒരു ലക്ഷം പേര്‍ക്ക് 267 എന്ന തോതിലായിരുന്നു മരണ നിരക്ക്. മുന്‍കരുതല്‍ നടപടികള്‍ക്കൊപ്പം ഒരു ഡോസ് വാക്‌സിന്‍ കൂടി നല്‍കിയ 2021 മാര്‍ച്ച് മുതല്‍ 2021 ഓഗസ്റ്റ് അവസാനം വരെയുള്ള രണ്ടാം തരംഗ കാലത്ത് ഒരു ലക്ഷം പേര്‍ക്ക് 99 എന്ന തോതില്‍ മരണ നിരക്ക് കുറഞ്ഞു. രണ്ടു ഡോസ് വാക്‌സിനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചവരുടെ അനുപാതം ഉയര്‍ന്ന 2021 ഡിസംബര്‍ മുതല്‍ കഴിഞ്ഞ ഫെബ്രുവരി അവസാനം വരെയുള്ള മൂന്നാം തരംഗ കാലത്ത് ഒരു ലക്ഷം പേര്‍ക്ക് ഒന്ന് എന്ന തോതിലേക്ക് മരണ നിരക്ക് കുറഞ്ഞു.

ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് പ്രായാധിക്യം ചെന്നവരില്‍ കോവിഡ് ലക്ഷണങ്ങള്‍ക്കെതിരെ 90 ശതമാനത്തിലേറെ സംരക്ഷണം നല്‍കുമെന്ന് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

Latest News