റിയാദ് - വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ തൊഴിലുടമകള്‍ വിസമ്മതിക്കുന്ന പക്ഷം സ്വീകരിക്കേണ്ട നടപടികള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ ഫൈനല്‍ എക്‌സിറ്റ് അപേക്ഷ സ്വയം നല്‍കാന്‍ വിദേശ തൊഴിലാളികള്‍ക്ക് സാധിക്കും. തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാവുകയും ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ തൊഴിലുടമ വിസമ്മതിക്കുകയും ചെയ്യുന്ന പക്ഷം ഫൈനല്‍ എക്‌സിറ്റിന് തൊഴിലാളി ലേബര്‍ ഓഫീസിനെ സമീപിക്കുകയാണ് വേണ്ടത്.
ഫൈനല്‍ എക്‌സിറ്റ് വിസ ഇഷ്യു ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇത്തരക്കാര്‍ക്ക് ലേബര്‍ ഓഫീസുകള്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും. തൊഴില്‍ കരാര്‍ കാലാവധി കാലത്ത് ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്ന വിദേശികള്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.