വാദി ദവാസിർ- സൗദി കെ.എം.സി.സി വാദി ദവാസിർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു.
അബൂബക്കർ അൻവരി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കന്നേറ്റി ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹംസ കണ്ണൂർ, അബുബക്കർ താണിയൻ, സത്താർ കായംകുളം, അബ്ദുൽ കബീർ ഇരിക്കൂർ, മുഹമ്മദ് കോയ പൂവാട്ട് പറമ്പ് തുടങ്ങിയവർ സംസാരിച്ചു. സിറാജ് അരിയേക്കൽ സ്വാഗതവും അഷ്‌റഫ് വേളം നന്ദിയും പറഞ്ഞു.