ന്യൂദല്‍ഹി- ഭൂമിയില്‍ അന്തരീക്ഷ മലിനീകരണം ഏറ്റവും ഉയര്‍ന്ന തോതിലുള്ള 100 സ്ഥലങ്ങളില്‍ 63ഉം ഇന്ത്യയിലെ നഗരങ്ങള്‍. തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തെ ഏറ്റവും മലിനീകൃത തലസ്ഥാന നഗരമെന്ന ദുഷ്‌പേര് ദല്‍ഹി നിലനിര്‍ത്തി. അതോടൊപ്പം ലോകത്തെ ഏറ്റവും മലിനീകൃത സ്ഥലമായി രാജസ്ഥാനിലെ ഭീവണ്ഡിയും മാറി. സ്വിസ്സ് ഏജന്‍സിയായ ഐക്യൂഎയര്‍ പ്രസിദ്ധീകരിച്ച ലോക അന്തരീക്ഷ ഗുണമേന്മാ റിപോര്‍ട്ടിലാണിക്കാര്യം പറയുന്നത്. അന്തരീക്ഷവായുവിന്റെ ഗുണമേന്മാ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഒരു നഗരവും ഇന്ത്യയിലില്ല. ഇന്ത്യന്‍ നഗരങ്ങളിലെ ശരാശരി വായു മലിനീകരണം പിഎം2.5 ക്യൂബിക് മീറ്ററില്‍ 58.1 മൈക്രോഗ്രാം എന്ന മാരകമായ നിലയിലാണ്. ലോകാരോഗ്യ സംഘടന നിശ്ചയിച്ചിരിക്കുന്ന വായു മലിനീകരണ പരിധിയുടെ പത്തിരട്ടിയിലേറെ വരുമിത്.
വടക്കേ ഇന്ത്യയിലാണ് വായുമലിനീകരണം അതിരൂക്ഷം. ദല്‍ഹിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അന്തരീക്ഷ മലിനീകരണം 15 ശതമാനത്തോളമാണ് വര്‍ധന. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന സുരക്ഷിത പരിധിയും കടന്ന് 20 ഇരട്ടി മുകളിലാണ് ഇവിടുത്തെ മലിനീകരണം. ദല്‍ഹിക്കും ഭീവണ്ഡിക്കും ശേഷം ഉത്തര്‍ പ്രദേശിലെ ഗാസിയാബാദാണ് മലിനീകരണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഏറ്റവും മലിനീകരിക്കപ്പെട്ട 15 നഗരങ്ങളില്‍ 10ഉം ഇന്ത്യയിലാണ്, എന്നു മാത്രമല്ല, ഈ സ്ഥലങ്ങളില്‍ ഭൂരിഭാഗവും ദല്‍ഹിക്കു ചുറ്റുമുള്ള നഗരങ്ങളാണ്.
ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട 63 ഇന്ത്യന്‍ നഗരങ്ങളില്‍ പകുതിയിലേറെയും ഉത്തര്‍ പ്രദേശിലും ഹരിയാനയിലുമാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരമുള്ള അന്തരീക്ഷവായു ഗുണമേന്മ നിലനിര്‍ത്തിയിരുന്നെങ്കില്‍ ദല്‍ഹിയിലേയും ലഖ്‌നൗവിലേയും ജനങ്ങള്‍ക്ക് ആയുസ്സില്‍ 10 വര്‍ഷം അധികമായി ലഭിക്കുമായിരുന്നുവെന്ന് യൂനിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ വികസിപ്പിച്ച വായുഗുണമേന്മ ജീവിത സൂചിക പറയുന്നു.