പെട്രോള്‍, ഡീസല്‍ വിലകളില്‍ വീണ്ടും വര്‍ധന

ന്യൂദല്‍ഹി- നാലു മാസത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ച പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ചതിനു പിന്നാലെ ബുധനാഴ്ചയും ഇന്ധന വിലയില്‍ വര്‍ധന ഉണ്ടാകുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിപ്പ്. പെട്രോൾ ലീറ്ററിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് ബുധനാഴ്ച മുതല്‍ വര്‍ധിക്കുക.

പൊതുമേഖലാ എണ്ണ കമ്പനികളായ ഐഒസി, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ ഒരുമിച്ചാണ് വില വര്‍ധിപ്പിക്കുന്നത്. ചൊവ്വാഴ്ച പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കു പുറമെ പാചക വാതകത്തിനും 50 രൂപ വര്‍ധിപ്പിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
 

Latest News