കീവ്- യുദ്ധം അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇടപെടണമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. മാര്‍പാപ്പയെ ഫോണില്‍ വിളിച്ച സെലന്‍സ്‌കി രാജ്യത്തെ അവസ്ഥ വിവരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും ജനം നേരിടുന്ന ദുരിതത്തെക്കുറിച്ചും വിശദീകരിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും സെലെന്‍സ്‌കി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഒന്നിലേറെ തവണ ആവശ്യപ്പെട്ടിരുന്നു. ഉക്രൈനില്‍ നടക്കുന്നതു കൂട്ടക്കൊലപാതകമാണെന്നും മാര്‍പാപ്പ അപലപിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാട്രിയാര്‍ക്ക് കിറിലും മാര്‍പാപ്പയും ഈ മാസം ആദ്യം ചര്‍ച്ച നടത്തിയിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കം ശക്തമാക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തിരുന്നു.