കൊച്ചി- രാജ്യത്ത് ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയും വര്‍ധിച്ചു. കൊച്ചിയില്‍ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി. ഡീസലിന് 91.42ല്‍ നിന്ന് 85 പൈസ കൂടി 92.27ലുമെത്തി.
137 ദിവസത്തിനുശേഷമാണ് പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിക്കുന്നത്. നവംബറില്‍ ദീപാവലിയോടനുബന്ധിച്ചാണ് അവസാനമായി വില പരിഷ്‌കരിച്ചത്.
ചൊവ്വ രാവിലെ ആറു മുതലാണ് വിലവര്‍ധന പ്രാബല്യത്തില്‍ വരിക.