ജിദ്ദ- സിഫ് ഈസ്റ്റീ ചാമ്പ്യന്‍സ് ലീഗ് ഡി ഡിവിഷന്‍ ഫൈനലില്‍ സ്‌പോര്‍ട്ടിംഗ് യുനൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് സോക്കര്‍ ഫ്രീക്‌സിനെ തോല്‍പിച്ചു. സിഫ് ടൂര്‍ണമെന്റില്‍ സ്‌പോര്‍ട്ടിംഗ് യുനൈറ്റഡിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
മുഖ്യാതിഥി സിനിമാ താരം ഉണ്ണി മുകുന്ദന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ് മദീന റോഡിലെ എജുക്കേഷന്‍ സ്‌റ്റേഡിയത്തില്‍ കളി കാണാന്‍ എത്തിയത്.