മുംബൈ- പതിനഞ്ചു വയസ്സായ കാമുകിയെ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി വിവാഹം കഴിച്ച സംഭവത്തില്‍ 21 കാരനായ യുവാവിനെ കാലാചൗക്കി പോലീസ് അറസ്റ്റ് ചെയ്തു. മസ്ഗാവ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കയാണ്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോയതായിരുന്നു. രാത്രി എട്ടുമണിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
പിറ്റേന്ന് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ പോലീസ് കെഇഎം ആശുപത്രിയില്‍ പരിശോധനയ്ക്ക് അയച്ചു. വിവാഹം നടത്താന്‍ സഹായിച്ചവരെ തിരയുകയാണെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.