ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ റാംപൂരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) ബ്രാഞ്ചില്‍നിന്ന് മൂന്ന് ലക്ഷം രൂപ കവര്‍ന്ന 12 വയസ്സുകാരനെ പോലീസ് തിരയുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് 12 കാരനാണ് പണവുമായി കടന്നുകളഞ്ഞതെന്ന് വ്യക്തമായത്.
പണം നിറച്ച ബാഗുമായി ബാലന്‍ ബാങ്കില്‍നിന്ന് പുറത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ കാണം. ബാങ്ക് ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലൂടെ തിരിഞ്ഞുനോക്കി കൊണ്ടാണ് ബാലന്‍ ബാങ്കിന്റെ മെയിന്‍ ഡോറിനടുത്തേക്ക് പോകുന്നത്.
ഇത്തരം മോഷണങ്ങള്‍ നടത്താന്‍ കുട്ടികളെ ഉപയോഗിക്കുന്ന കര്‍വച്ചാ സംഘങ്ങള്‍ സംസ്ഥാനത്ത് പുതുമയല്ലെന്ന് പോലീസ് പറയുന്നു. ബാങ്ക് അധികൃതര്‍ അലാറം മുഴക്കുമ്പോഴേക്കും പണവുമായി ബാലന്‍ രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. 12 കാരന്‍ തന്നെയാണ് സംഭവത്തില്‍ മുഖ്യപ്രതിയെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.
നീരവ് മോഡിക്കും വിജയ് മല്യക്കും പഠിക്കുകയായിരിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യത്തിനുള്ള പ്രതികരണം.
#WATCH 12 year old boy steals Rs 3 lakhs from an SBI branch in Rampur. Police have begun investigation pic.twitter.com/koLTHgZ9ON
— ANI UP (@ANINewsUP) March 16, 2018