ചിറ്റഗോംഗ്- ബംഗ്ലാദേശില്‍നിന്ന് മലേഷ്യയിലേക്ക് പോകാന്‍ ഒരുങ്ങിയ 135 റോഹിങ്ക്യ വംശജര്‍ പിടിയിലായി. സൊനാദിയ ദ്വീപില്‍ നിന്നാണ് ഇവരെ മഹേഷ്ഖാലി താനാ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ബ്രോക്കര്‍മാരാണ് ഉഖിയയിലെ വിവിധ ക്യാമ്പുകളില്‍ നിന്നുള്ള 135 റോഹിങ്ക്യകളെ സൊനാദിയ ദ്വീപിലെത്തിച്ചതെന്ന് കോക്‌സസ് ബസാര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് എം.ഡി റഫീഖുല്‍ ഇസ്‌ലാം പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മഹേഷ്ഖാലി പോലീസ് പരിശോധന നടത്തി ഇവരെ പിടികൂടിയത്.
മലേഷ്യയിലേക്ക് പോകാനാണ് ബ്രോക്കര്‍മാരുടെ സഹായത്തോടെ തങ്ങള്‍ സൊനാദിയ ദ്വീപില്‍ എത്തിയതെന്ന് കസ്റ്റഡിയിലായ റോഹിങ്ക്യ വംശജര്‍ പോലീസിനോട് പറഞ്ഞു. ഇവിടെനിന്ന് ബംഗാള്‍ ഉള്‍ക്കടല്‍ വഴിയാണ് റോഹിങ്ക്യകളെ മലേഷ്യയിലേക്ക് കടത്തുന്നത്.
അറസ്റ്റ് ചെയ്ത റോഹിങ്ക്യകളെ ഉഖിയയിലെ ക്യാമ്പുകളിലേക്ക് തിരിച്ചയക്കുമെന്ന് പോലീസ് പറഞ്ഞു. .