Sorry, you need to enable JavaScript to visit this website.

വിയറ്റ്‌നാമിലെ 'സെക്‌സി' വിമാനം  ഇനി നേരിട്ട് ഇന്ത്യയിലേക്കും

ന്യൂദല്‍ഹി- ബിക്കിനി ധരിച്ച സെക്‌സി മോഡലുകളെ ഉപയോഗിച്ച് പരസ്യം ചെയ്ത് വിവാദത്തിലായ വിയറ്റ്‌നാമിലെ ബജറ്റ് വിമാനക്കമ്പനിയായ വിയെറ്റ ജെറ്റ് ഇന്ത്യയിലേക്ക് നേരിട്ടു സര്‍വീസ് തുടങ്ങുന്നു. ദല്‍ഹിയില്‍ നിന്ന് ഹോ ചി മിന്‍ സിറ്റിലിയേക്കും തിരിച്ചും ആഴ്ചയില്‍ നാലു സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  ജൂലൈയിലോ ഓഗസ്റ്റിലോ ആയിരിക്കും ആദ്യ സര്‍വീസ്. നോണ്‍ സ്‌റ്റോപ് സര്‍വീസായിരിക്കും ഇതെന്നും കമ്പനി അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍നിന്ന് വിയറ്റനാമിലേക്ക് നോണ്‍ സ്‌റ്റോപ് വിമാനങ്ങളില്ല. തായ്‌ലാന്‍ഡ്, സിങ്കപൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെയാണ് നിലവിലെ സര്‍വീസുകള്‍.
ബിക്കിനി മോഡലുകളെ ഉപയോഗിച്ച് ചൂടന്‍ പരസ്യങ്ങള്‍ നല്‍കാറുള്ള വിയെറ്റ് ജെറ്റിന് ബിക്കിനി എയര്‍ലൈന്‍സ് എന്ന ഇരട്ടപ്പേരും ഉണ്ട്. കമ്പനി സ്ഥാപിച്ചതും നടത്തുന്നതും വനിതാ സംരഭകയാണ്. ബിക്കിനി മോഡലുകളെ എയര്‍ഹോസ്റ്റസുമാരായും പൈലറ്റുമാരായും സ്റ്റാഫായും ചിത്രീകരിക്കുന്ന വിയെറ്റ് ജെറ്റിന്റെ വാര്‍ഷിക കലണ്ടറും ചൂടന്‍ പ്രസിദ്ധീകരണമാണ്.
 

Latest News