കണ്ണൂര്‍- കെ റെയിലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റ് വളപ്പില്‍ കുറ്റി നാട്ടി. പ്രകടനമായെത്തിയ പ്രവര്‍ത്തകരാണ് പോലീസ് എതിര്‍പ്പ് മറികടന്ന് കലക്ട്രേറ്റ് പരിസരത്ത് മഞ്ഞ കുറ്റി നാട്ടിയത്. പോലീസ് പിന്നീട് ഇത് നീക്കം ചെയ്തു.
പാവപ്പെട്ടവരുടെ വീട്ടുവളപ്പില്‍ അവരുടെ അനുമതിയില്ലാതെ കല്ലു നാട്ടുന്നതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ സ്ഥലത്ത് കല്ലു നാട്ടിയതെന്നും, എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരത്തില്‍ കല്ലു നാട്ടി പ്രതിഷേധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ് പ്രതിഷേധത്തിന് നേതൃത്വം നല്‍കി.