ന്യൂദല്‍ഹി- ന്യൂഡല്‍ഹിയില്‍നിന്നു ദോഹയിലേക്കു പോയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിലേക്കു വഴിതിരിച്ചുവിട്ടു. വിമാനത്തിന്റെ കാര്‍ഗോ ഏരിയയില്‍ പുക കണ്ടതിനെത്തുടര്‍ന്ന് കറാച്ചിയില്‍ ഇറക്കുകയായിരുന്നെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.
ഇന്നു പുലര്‍ച്ചെ 3.50നാണ് ന്യൂദല്‍ഹിയില്‍നിന്ന് വിമാനം പുറപ്പെട്ടത്. നൂറിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. 5.45ഓടെ വിമാനം കറാച്ചി വിമാനത്താവളത്തില്‍ ഇറക്കി. 7.15ന് ദോഹയില്‍ ഇറങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്.ലാന്‍ഡിങ് സുരക്ഷിതമായിരുന്നുവെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തിറക്കിയെന്നും കമ്പനിയുടെ അറിയിപ്പില്‍ പറയുന്നു.