ഹൈദരാബാദ്- ഭാര്യ മട്ടണ്‍ കറി ഉണ്ടാക്കുന്നില്ലെന്ന് പരാതിപ്പെടാന്‍ തെലങ്കാന സ്വദേശി പോലീസില്‍ വിളിച്ചത് ആറു തവണ. ആദ്യത്തെ വിളി പോലീസ് അവഗണിച്ചെങ്കിലും തുടര്‍ന്നതോടെ വീട്ടിലെത്തി കൈയോടെ അറസ്റ്റ് ചെയ്തു.
പോലീസ് വീട്ടിലെത്തിയപ്പോള്‍ മദ്യപിച്ച നിലയിലായിരുന്നു അറസ്റ്റിലായ നവീന്‍.
കനഗലിലെ ചെര്‍ണ ഗൗരാരം സ്വദേശിയാണ് ഭാര്യ അനുസരിക്കാത്തതിനെ തുടര്‍ന്ന് ആറു തവണ നമ്പര്‍ 100 ഡയല്‍ ചെയ്തത്.
മദ്യപിച്ച് ശല്യം ചെയ്തതിനാണ് കേസ്.